.മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് ആയിരുന്ന യു. കെ. ഗട്ടി യുടെ പേരിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ് 16- ആം വാര്‍ഡ് മന്നിപ്പാടിയില്‍ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ. കെ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ഉമേഷ് ഗട്ടി അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ഗട്ടി, കെ. ഹര്‍ഷിത, നേതാക്ക ളായ എന്‍. സതീഷ്, എം. രമേശ്, ശ്രീധര ഗട്ടി, ഓമന രവി, ലത നന്ദ ഗോപാലന്‍, ജലജാക്ഷി, മനോഹര റാവു,ചന്ദ്ര ശേഖര ഗട്ടി, അനന്ദു രാജ്, ഗംഗാദര, രവി മണിയാണി, സി ഡി എസ് മെമ്പര്‍ ശ്രീലത, ഹരിത കര്‍മ്മസേന അംഗം ഉഷ രാജന്‍, പഞ്ചായത്ത് ജെ എച്. ഐ. വി. രാജീവ് എന്നി വര്‍ സംബന്ധിച്ചു. ഉദയ കുമാര്‍ മന്നിപ്പാടി സ്വാഗതം പറഞ്ഞു.
മധുര്‍ ഗ്രാമ പഞ്ചായത്ത് യു. കെ. ഗട്ടി കമ്മ്യൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനം നടത്തി




