എസ്‌ഐആര്‍: കേന്ദ്രം ഒളിയജണ്ടകളിലൂടെ എന്‍ആര്‍സി നടപ്പിലാക്കുന്നതെന്ന് സംശയിക്കണം: കെകെ.അബ്ദുല്‍ ജബ്ബാര്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് കമ്മീഷനുകളെ മറയാക്കി പൗരന്മാരെ തരംതിരിക്കുന്ന ഒളിയജണ്ടകളുമായാണ് എസ്‌ഐആര്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു

പൗരന്മാരെ ഭയാശങ്കകളിലേക്ക് തള്ളിവിട്ടുകൊണ്ടും, ജനാതിപത്യ സംവിധാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുമാണ് ഇത്തരം അജണ്ടകള്‍ കേന്ദ്രം നടപ്പിലാകുന്നത്.
അതേ സമയം ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ സമയത്ത് കേരളത്തില്‍ എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പാക്കുന്നതിലും വലിയ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐആര്‍ പൗരത്വ നിഷേധം അനുവദിക്കില്ല എന്ന മുദ്രവാക്യത്തില്‍
നവംബര്‍ ഒന്നു മുതല്‍ 30 വരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ജില്ലാതല ഉല്‍ഘാടനം പുതിയ ബസ് സ്റ്റാന്റ് കോ-ഓപററ്റീവ് ബേങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡന്റ് സിഎ സവാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മഞ്ചുഷ മാവിലാടം, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, അഭിവാദ്യമര്‍പ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ സ്വാഗതവും ജില്ലാ സെക്രട്ടറി മുനീര്‍ എഎച്ച് നന്ദിയും പറഞ്ഞു

Scroll to Top