മൊഗ്രാല്‍ പുത്തൂര്‍ : കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും സ്‌നേഹാദവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ലക്കുഞ്ഞി ഉല്‍ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍ മാഷിദ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ സെമിന സിദ്ധീക്ക്, ക്ലബ്ബ് ഭാരവാഹികളായ ഔഫു കസബ്, മനാഫ്,
മുനീസ്, സിദ്ധീക്ക് ചിമ്മു, ഷിബു, ബി എസ്സ
നസീര്‍ സംബന്ധിച്ചു.
വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ പ്രതിഭകളായ ഷസ്മ കദീജ, നഫീസ, ഡോ ഫിദ ഫാത്തിമ, ഡോ : കെ എം സഫുവാന്‍ ,മറിയം റാഫ രാശിമി എന്നിവര്‍ക്ക് സ്‌നേഹാദരം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ലക്കുഞ്ഞി, സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍ മാഷിദ മുഹമ്മദ്, 16-ാം വാര്‍ഡ് മെമ്പര്‍ സെമിന സിദ്ധീക്ക് ക്ലബ്ബിന്റെ ഉപഹാരം നല്‍കി
യങ് ചാലഞ്ചേര്‍ന്ന് ക്ലബ്ബ്, ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും സ്‌നേഹാദരവും സംഘടിപ്പിച്ചു.




