Saturday, September 21, 2024
Home Kasaragod നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി നഗരത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു

നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി നഗരത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. നെല്ലിക്കുന്ന് ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ബീച്ച് റോഡ് വഴി പഴയ ബസ്സ്റ്റാന്റ്. ട്രാഫിക്ക് പള്ളം വഴി നെല്ലിക്കുന്നില്‍ സമാപിച്ചു. പള്ളി പരിസരത്ത് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍ എ ഹമീദ് നെല്ലിക്കുന്ന് അടക്കമുള്ള ഭാരവാഹികള്‍ മദ്രസ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ ചടങ്ങിലും റാലിയിലും അണിനിരന്നു. ബങ്കരക്കുന്ന് നുബദത്തുല്‍ ഉലും മദ്രസ പരിസരത്ത് കമ്മിറ്റി പ്രസിഡന്റ് ടി എമഹ്‌മൂദ് ഹാജി പതാക ഉയര്‍ത്തി പള്ളി ഇമാം മഹറുഫ് മൗലവി പ്രാര്‍ത്ഥന നടത്തി. കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനിഫ് മാഷ്, ട്രഷറര്‍ അബ്ദു തൈവളപ്പ്, നഗരസഭ അംഗം അബ്ദുല്‍ റഹ്‌മാന്‍ ചക്കര തുടങ്ങിയവരും ഭാരവാഹികളും മദ്രസ അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും സംബന്ധിച്ചു. ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലും മദ്രസ, പള്ളം മദ്രസ കമ്മിറ്റി, നെല്ലിക്കുന്ന് ജംഗ്ഷന്‍ഹിദായത്തുല്‍ മദ്രസ നെല്ലിക്കുന്ന് കണ്ടത്തില്‍ രിഫായിയ മദ്രസ, നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം തുടങ്ങിയ കമ്മിറ്റി ഭാരവാഹികള്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ നാട്ടുകാര്‍ ജമാഅത്തിന്റെ കീഴില്‍ നടന്ന നബിദിന റാലിയില്‍ അണിനിരന്നു

You may also like

Leave a Comment