Saturday, September 21, 2024
Home Kasaragod മഞ്ചേശ്വരത്ത് നബിദിനാഘോഷം

മഞ്ചേശ്വരത്ത് നബിദിനാഘോഷം

by KCN CHANNEL
0 comment

മഞ്ചേശ്വരത്ത് നബിദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിവിധയിടങ്ങളില്‍, മസ്ജിദ് ,മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടന്നു.

നബി ദിനത്തിന്റെ ഭാഗമായി മഞ്ചേശ്വരത്ത് വിപുലമായ ആഘോഷപ്പരിപാടികള്‍ നടന്നു.വിവിധയിടങ്ങളില്‍, മസ്ജിദ് ,മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടന്നു.ഉദ്യാവരം ആയിരം ജമാഹത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ ഈദ് മീലാദ് ഘോഷയാത്രയ്ക്ക് മസ്ജിദ് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, ഭാവ ഹാജി, ഇബ്രാഹിം ഹാജി, ഇബ്രാഹിം, എസ്.എം.ബഷീര്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. മസ്ജിദിന് കീഴിലുള്ള 13 മഹല്ലകളിലെ മദ്രസ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയില്‍ പങ്കെടുത്തു. ഉദ്യാവരം ജുമാ മസ്ജിദ് അങ്കണത്തില്‍ നിന്നാരംഭിച്ച ജാഥ കുഞ്ചത്തൂരിലെത്തി തിരിച്ച് മസ്ജിദ് അങ്കണത്തില്‍ സമാപിച്ചു.

തുമിനാട് അല്‍ ഫത്താഹ് ജുമാമസ്ജിദിന്റെയും, അതിര്‍ത്തി പ്രദേശത്തെ സിറാജുല്‍ ഇസ്ലാം മദ്രസയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് മസ്ജിദ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ എ.ആര്‍., സെക്രട്ടറി മുഹമ്മദ് ഹനീഫ്, മസ്ജിദ് ഖത്തീബ് അബ്ദുല്‍ റഊഫ് ഇസാമി, മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
പൊസോട് മഹിയുദ്ദീന്‍ ജുമാ മസ്ജിദിന്റെയും മംബുല്‍ ഉലൂം മദ്രസയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഈദ് മീലാദ് ഘോഷയാത്രക്ക് മസ്ജിദ് പ്രസിഡന്റ് ആര്‍.കെ.ഭാവ , സെക്രട്ടറി കെ.കെ.മൊയ്തീന്‍ കുഞ്ഞി ഹാജി, മസ്ജിദ് ഖത്തീബ് ഷബീര്‍ ഫൈസി, കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.ഗൗസിയ നഗര്‍ പിരാറ മൂല നൂറുല്‍ ഹുദാ മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് മീലാദ് ഘോഷയാത്രക്ക് പള്ളി കുഞ്ഞി ഹാജി, ഹാരിസ് ഹാജി, മുഹമ്മദ് ഹാജി, മുഹമ്മദ് റഫീഖ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

You may also like

Leave a Comment