Saturday, September 21, 2024
Home Kerala നിപയില്‍ ആശ്വാസം, 13പേരുടെ പരിശോധനാ ഫലം വന്നു, ആശങ്കപ്പെടാനില്ലെന്ന് മന്ത്രി

നിപയില്‍ ആശ്വാസം, 13പേരുടെ പരിശോധനാ ഫലം വന്നു, ആശങ്കപ്പെടാനില്ലെന്ന് മന്ത്രി

by KCN CHANNEL
0 comment

രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കും.

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി. 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കും. മരിച്ച യുവാവ് ബാംഗ്ലൂരിലാണ് പഠിച്ചത്. കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് യുവാവിന് മങ്കിപോക്‌സെന്ന് സംശയം.

മഞ്ചേരി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. യുവാവ് തുടക്കം മുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പരിശോധനഫലം വന്നിട്ടില്ല. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നും നിപ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

You may also like

Leave a Comment