Saturday, September 21, 2024
Home Sports സെഞ്ച്വറിക്കരികെ ശുഭ്മന്‍ ഗില്ലും ഋഷഭ് പന്തും “ബംഗ്ലദേശിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്”

സെഞ്ച്വറിക്കരികെ ശുഭ്മന്‍ ഗില്ലും ഋഷഭ് പന്തും “ബംഗ്ലദേശിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്”

by KCN CHANNEL
0 comment

ചെന്നൈ രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ സെഞ്ചറിയിലേക്കു കുതിക്കുന്ന യുവതാരം ഋഷഭ് പന്ത്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി നായകനെന്ന വിശേഷണത്തോട് നീതി പുലര്‍ത്തി സെഞ്ചറി ലക്ഷ്യമിട്ട് കുതിക്കുന്ന ശുഭ്മന്‍ ഗില്‍… മുന്‍നിര ബാറ്റര്‍മാര്‍ കൈവിട്ടെങ്കിലും യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ, ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 51 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഗില്‍ 86 റണ്‍സോടെയും പന്ത് 82 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ഇതിനകം 190 പന്തില്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നേരത്തെ, ബംഗ്ലദേശ് സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസിനെതിരെ ഒരു പന്തിന്റെ ഇടവേളയില്‍ നേടിയ ഇരട്ട സിക്‌സറുകളുമായാണ് ശുഭ്മന്‍ ഗില്‍ അര്‍ധസെഞ്ചറി പിന്നിട്ടത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 10), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ഏഴു പന്തില്‍ അഞ്ച്), വിരാട് കോലി (37 പന്തില്‍ 17) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇതുവരെ പുറത്തായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റുകള്‍ ടസ്‌കിന്‍ അഹമ്മദ്, നഹിദ് റാണ, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ പങ്കിട്ടു

ഇതുവരെ 137 പന്തുകള്‍ നേരിട്ട ഗില്‍, ഏഴു ഫോറും മൂന്നു സിക്‌സും സഹിതമാണ് 86 റണ്‍സെടുത്തത്. പന്താകട്ടെ, 108 പന്തില്‍ ഒന്‍പതു ഫോറും മൂന്നു സിക്‌സും സഹിതമാണ് 82 റണ്‍സ് സ്വന്തമാക്കിയത്. ബംഗ്ലദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സ്പിന്നര്‍മാരെയും പേസര്‍മാരെയും മാറിമാറി പരീക്ഷിച്ചെങ്കിലും മൂന്നാം ദിനം ആദ്യ സെഷനില്‍ ഗില്‍ പന്ത് കൂട്ടുകെട്ട് പൊളിക്കാനായില്ല.
നേരത്തെ, ബംഗ്ലദേശ് സ്പിന്നര്‍ മെഹ്ദി ഹസന്‍ മിറാസിനെതിരെ ഒരു പന്തിന്റെ ഇടവേളയില്‍ നേടിയ ഇരട്ട സിക്‌സറുകളുമായാണ് ശുഭ്മന്‍ ഗില്‍ അര്‍ധസെഞ്ചറി പിന്നിട്ടത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 10), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ഏഴു പന്തില്‍ അഞ്ച്), വിരാട് കോലി (37 പന്തില്‍ 17) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഇതുവരെ പുറത്തായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റുകള്‍ ടസ്‌കിന്‍ അഹമ്മദ്, നഹിദ് റാണ, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ പങ്കിട്ടു.

You may also like

Leave a Comment