കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2026- 27 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു.

കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 27 പതിനാലാം പഞ്ചവത്സര പദ്ധതി യുടെയും 2026- 27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെയും ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. ഗോവിന്ദന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. മഞ്ജിഷ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി. പ്രകാശന്‍, പി. കെ. സബിത, വി. വി. തുളസി, ടി. ശോഭ, പി.വി. രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. എച്ച്. മുഹമ്മദ് ഹനീഫ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി. ജയശ്രീ, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഹരികൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വി. വി. ശശി നന്ദിയും പറഞ്ഞു. തുടര്‍ന്ന് 13 വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വെവേറെ യോഗം ചേരുകയും പദ്ധതികളുടെ ചര്‍ച്ചയ്ക്കുശേഷം ക്രോഡീകരണം നടത്തി അവതരിപ്പിക്കുകയും ചെയ്തു. വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തില്‍ ഒരു തിരിഞ്ഞ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഗ്രാമ സഭകളില്‍ അവതരിപ്പിച്ച് പദ്ധതിക്ക് രൂപം നല്‍കും

Scroll to Top