കേന്ദ്ര-സംസ്ഥാന ബഡ്ജറ്റ് 2026:കേന്ദ്രം കേരളത്തെയും,കേരളം കാസര്‍ഗോഡ് ജില്ലയേയും അവഗണിച്ചതില്‍
മൊഗ്രാല്‍.കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ്-2026 കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് മൊഗ്രാല്‍ ദേശീയവേദി.ഇന്ത്യന്‍ ഭൂപടത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി കൊണ്ടാണ് കേന്ദ്രം ‘കടലാമ ബഡ്ജറ്റ്” തയ്യാറാക്കിയതെന്നും മൊഗ്രാല്‍ ദേശീയവേദി ആരോപിച്ചു. അതേസമയം സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബഡ്ജറ്റില്‍ കാസര്‍ഗോഡ് ജില്ലയെ തീര്‍ത്തും അവഗണിച്ചതായും മൊഗ്രാല്‍ ദേശീയവേദി ആരോപിച്ചു.ജില്ല വളരെയേറെ പ്രതീക്ഷിച്ചിരുന്ന വന്‍കിട പദ്ധതികളൊന്നും സ്പര്‍ശിക്കാതെയുള്ള ബഡ്ജറ്റാണ് കേരളത്തിലേതെന്നും ദേശീയവേദി ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളില്‍ കേന്ദ്രം കേരളത്തെയും,കേരളം കാസര്‍ഗോഡ് ജില്ലയേ യും അവഗണിച്ചതില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ ദേശീയവേദി മൊഗ്രാലില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താര്‍ ആരിക്കാടി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി,വൈസ് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട്മാരായ വിജയകുമാര്‍,കെ പി മുഹമ്മദ് സ്മാര്‍ട്ട്, ജോയിന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സാഹിബ്,ഗള്‍ഫ് പ്രതിനിധി ടി പി അനീസ്,ഉപദേശക സമിതി ചെയര്‍മാന്‍ എം മാഹിന്‍ മാസ്റ്റര്‍, ദേശീയവേദി സീനിയര്‍ അംഗം ഗഫൂര്‍ പെര്‍വാഡ്,എം ടി ഇഖ്ബാല്‍, ഹസ്സന്‍ ലോന്‍ഡ്രി,ഹമീദ് കാവില്‍,എച്ച് എം കരീം,സെഡ് എ മൊഗ്രാല്‍,എം എ മൂസ,മുഹമ്മദ് അബ്‌ക്കോ,ടി കെ ജാഫര്‍,റിയാസ് കരീം,ഇസ്മയില്‍ മൂസ,ടി എ ജലാല്‍,നൗഷാദ് മലബാര്‍,മുനീര്‍ സീദി എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ: കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകളില്‍ കേന്ദ്രം കേരളത്തെയും,കേരളം കാസര്‍ഗോഡ് ജില്ലയേയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ ദേശീയവേദി മൊഗ്രാലില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ.




