ഫൈന്‍ ഇന്ത്യ ഫൈബര്‍ നെറ്റ് എല്‍.എല്‍.പി പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: ഫൈന്‍ ഇന്ത്യ ഫൈബര്‍ നെറ്റ് എല്‍.എല്‍.പി പ്രവര്‍ത്തനം ആരംഭിച്ചു. ഉപ്പള ലൂംസ് ബേക്കറി ആന്‍ഡ് റെസ്റ്ററൊന്റില്‍ സംഘടിപ്പിച്ച ചടങ്ങ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി.എല്‍ ഡയറക്ടര്‍
എം.ലോഹിതാക്ഷന്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലയിലെ മുതിര്‍ന്ന കേബിള്‍ ടി.വി ഓപ്പറേറ്ററും ഫൈന്‍ ടിവി ഉടമയുമായ ഉസ്മാന്‍ പാണ്ഡ്യാല്‍ അദ്ധ്യക്ഷത വഹിച്ചു.
ഏകീകൃത മാനദണ്ഡം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വ്യക്തിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കൂട്ടായ്മയുടെ ഭാഗമായി മാറിയത്. ഫൈന്‍ ടി.വിയുടെ
25 ഓപ്പറേറ്റര്‍മാരില്‍ 23 പേരും ഷെയര്‍ എടുത്തു കൊണ്ടുള്ള എല്‍.എല്‍.പി കമ്പനിയാണ് നിലവില്‍ വന്നത്. ഇതോടു കൂടി ജില്ലയില്‍ സി.സി.എന്‍കമ്പനിക്ക് കീഴിലുള്ള 5 സബ്ബ് ഡിസ്ട്രിബ്യൂഷനും പൊതു കൂട്ടായ്മയുടെ ഭാഗമായി മാറി. നേരത്തേ എന്‍.എം.സി.എന്‍, യൂണിറ്റി, ആഷിത്ത്, പി.സി.എന്‍ എന്നിവ പൊതു കൂട്ടായ്മയിലേക്ക് മാറിയിരുന്നു.
ജോലിക്ക് അപ്പുറം മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും മികച്ച ഗുണനിലവാരത്തോടുകൂടി കൃത്യമായ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുവാനും പുതിയ ബിസിനസ് സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുവാനും യോഗം തീരുമാനിച്ചു കൂട്ടായ്മയ്ക്ക് വേണ്ടി ഓപ്പറേറ്റര്‍മാരില്‍ നിന്നും സമാഹരിച്ച വിവിധ തുകയ്ക്കുള്ള ചെക്കുകള്‍ ഫൈന്‍ ടി.വി ഇന്ത്യ ഫൈബര്‍ നെറ്റ് അംഗങ്ങള്‍ ഉടമ ഉസ്മാന്‍ പാണ്ഡ്യാല്‍, മകന്‍ ഫൈസല്‍ പാണ്ഡ്യാല്‍ എന്നിവര്‍ക്ക് കൈമാറി. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക് ഫൈന്‍ ടിവി.യുടെ ഉപഹാരം നല്കി. സി.ഒ.എ ജില്ലാ ട്രഷറര്‍ വിനോദ് കുമാര്‍, കാസര്‍കോട് മേഖല പ്രസിഡണ്ട് കെ. ദിവാകര,മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി എന്നിവര്‍ സംസാരിച്ചു. സുധേഷ് ഭണ്ഡാരി സ്വാഗതവും ലോകേഷ് നന്ദിയും പറഞ്ഞു.

Scroll to Top