വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ- അക്ഷര കരോള്‍ സംഘടിപ്പിച്ചു.
തൃക്കരിപ്പൂര്‍ : സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെയും ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും ആഹ്വാനപ്രകാരം ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു. വിജ്ഞാന വികസനം പുലരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഗ്രന്ഥശാല അക്ഷര കരോള്‍ സംഘടിപ്പിച്ചത്. ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയുടെ ബാലവേദി കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന അക്ഷരകരോള്‍ ഗ്രന്ഥശാല സംഘം മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗം പി. സദാനന്ദന്‍ ഭരണഘടന ആമുഖം വിതരണം ചെയ്തു. അക്ഷര കരോളില്‍ കവികളുടെയും രാഷ്ട്ര ശില്ലികളുടെയും പ്ലക്കാര്‍ഡുകള്‍ ഏന്തി ബാലവേദി കുട്ടികളായ അന്‍വിദ് പി. കനിഷ്‌കകെ കാര്‍ത്തിക, അനുവേദ പി സാന്‍വിക സതീശന്‍, തരുണ്‍ കെ , ധന്‍വിക, ഇഷാന്‍മകേഷ്, തന്‍ഷിക’കെ.വി, റിഷാന്‍ മധുസൂദനന്‍ പി ,സബ്‌ന സജിത്ത്എന്നിവര്‍ പങ്കെടുത്തു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് രാമകൃഷ്ണന്‍.കെ.വി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലന്‍ സ്വാഗതവും ലൈബ്രേറിയന്‍ നന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു.
വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ- അക്ഷര കരോള്‍ സംഘടിപ്പിച്ചു.




