കുമ്പള : ആരിക്കാടിയിലെ ടോള്‍ പിരിവ് നിര്‍ത്തുന്നു,

കുമ്പള : ആരിക്കാടിയിലെ ടോള്‍ പിരിവ് നിര്‍ത്തുന്നു,
ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി യുടെ ഓഫീസില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ബിജെപി ജില്ലാ അധ്യക്ഷ എം എല്‍ അശ്വിനി –
നാളെ മുതല്‍ ടോള്‍ പിരിവ് ഉണ്ടാകില്ലെന്നാണ് ഉറപ്പ്.കുമ്പള ആരിക്കാടി ടോള്‍ പിന്‍വലിച്ച നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ കുമ്പള ടൗണില്‍ പ്രകടനം നടത്തി.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ബിജെപി കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയ് കുമാര്‍ റൈ, ജില്ലാ വൈസ് പ്രസിഡന്റ് മുരളിധര്‍ യാദവ്, കുമ്പള മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം, മണ്ഡലം ട്രഷറര്‍ രാധാകൃഷ്ണ മഡ്വ, സുധാകര്‍ കാമത്ത്, വിക്രം പൈ, അജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top