കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലോക ക്യാന്‍സര്‍ ദിനം ആചരിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ക്യാന്‍സര്‍ ദിനം ആചരിച്ചു. സ്പര്‍ശ – കെയര്‍ ബിയോണ്ട് ക്യുര്‍ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബോധവത്കരണവും ജീവന്‍ രക്ഷാ പരിശീലനവും നടന്നു. ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷ ഡോ. ജില്ലി ജോണ്‍ അധ്യക്ഷത വഹിച്ചു. കാന്‍സറിന്റെ കാരണങ്ങളും പ്രതിരോധവും ചികിത്സാ രീതികളും സംബന്ധിച്ച് കാന്‍സര്‍രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. അരവിന്ദ് ക്ലാസ്സെടുത്തു. ജലജ, നന്ദു പ്രശാന്ത് എന്നിവര്‍ കാന്‍സര്‍ രോഗത്തെ ചെറുത്തുതോല്‍പ്പിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അശോകന്‍ സംസാരിച്ചു. റിനോള്‍ഡ് കെ. ജോസഫ്, ഹരിത എസ് സുനില്‍, അലീന, അജി, സുനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ പരിശീലനം നല്‍കി

Scroll to Top