അസാം/കാസര്‍ഗോഡ്. കഴിഞ്ഞ ദിവസം ഫുട്‌ബോളിന്റെ നാട്ടില്‍ ഏറെ ആഹ്ലാദമായിരുന്നു. എല്ലാവരും മൊബൈലില്‍ കളി കണ്ടിരിക്കുന്ന സമയം.കളിയുടെ 77-ആം മിനുറ്റില്‍ മൊഗ്രാലിന്റെ സ്വന്തം ഫുട്‌ബോള്‍ താരം അബൂബക്കര്‍ ദില്‍ഷാദ് സന്തോഷ് ട്രോഫിയില്‍ പകരക്കാരനായി കളത്തിലിറങ്ങുന്നു.കളം നിറഞ്ഞു കളിക്കുന്ന ദില്‍ഷാദിനെ കണ്ട് കോരിത്തരിച്ചിരിക്കുമ്പോഴാണ് ഇഞ്ചുറി ടൈമില്‍ മൊഗ്രാലിലെ മിന്നും താരം കേരള ടീമിന് വേണ്ടി അവസാന ഗോള്‍ നേടിയത്. നേരത്തെ 2 മത്സരങ്ങളിലും ദില്‍ഷാദ് നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.
സന്തോഷ് ട്രോഫിയില്‍ ക്വാട്ടര്‍ മത്സരത്തില്‍ ആതിഥേയരായ ആസാമിനെ 3-0ന് തകര്‍ത്ത് കഴിഞ്ഞ ദിവസം കേരളം സെമിയില്‍ കുതിച്ചപ്പോള്‍ മൊഗ്രാല്‍ ഫുട്‌ബോള്‍ ഗ്രാമത്തിന് അഭിമാനിക്കാന്‍ ഏറെ.കളികഴിഞ്ഞ് അഭിനന്ദിക്കാന്‍ നാട്ടുകാര്‍ തുരുതുരാ വിളിച്ചപ്പോഴൊക്കെ തന്റെ ഈ ‘ഗോള്‍” തന്റെ ഉപ്പ എംഎല്‍ അബ്ബാസിന് സമര്‍പ്പിക്കുന്നുവെ ന്നാണ് പറഞ്ഞ് ആഹ്ലാദം പങ്കിട്ടത്.തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഉപ്പയുടെ വലിയതോതിലുള്ള പ്രോത്സാഹനവും, സഹായവും ഉണ്ടായിട്ടുണ്ടെന്ന് ദില്‍ഷാദ് പറയുന്നു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ടീം മാനേജറും,മുന്‍ ജില്ലാ ഫുട്‌ബോള്‍ ടീം മാനേജറുമാണ് എം എല്‍ അബ്ബാസ്.
ഫുട്‌ബോളിന്റെ നാട്ടില്‍ നിന്ന് കേരള ടീമിനുവേണ്ടി കളിക്കുന്ന രണ്ടാമത്തെ താരമാണ് അബൂബക്കര്‍ ദില്‍ഷാദ് എം എല്‍.1966l മദ്രാസില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിനുവേണ്ടി ജഴ്‌സി അണിഞ്ഞത് മൊഗ്രാലിലെ പ്രൊഫ:പിസിഎം കുഞ്ഞിയായിരുന്നു.
ഫോട്ടോ:അബൂബക്കര്‍ ദില്‍ഷാദും,ഉപ്പ എംഎല്‍ അബ്ബാസും.




