2017 ല്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 1031 പേര്‍ക്ക് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് 2024 ജൂലൈ മാസം പത്താം തീയതി.
മുഖ്യമന്ത്രി നിയമസഭാ പ്രഖ്യാപനം നടത്തിയിട്ട് ഒന്നര വര്‍ഷത്തോടടുക്കുമ്പോഴും നാളിതുവരെ സൗജന്യ ചികിത്സ പോലും ലഭിച്ചിട്ടില്ല.
ജില്ലാ കളക്ടറേറ്റില്‍ അമ്മമാരും മക്കളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ വീണ്ടുമൊരു തീരുമാനമെടുക്കുകയുണ്ടായി.
1031 ദുരിതബാധിതരില്‍ അര്‍ഹതയുളളവര്‍ക്ക് സഹായം നല്‍കണമെന്നതായിരുന്നു തീരുമാനം.
1031 പേരും അര്‍ഹരായതു കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ കാസര്‍ഗോഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് അടിവരയിട്ട് പറഞ്ഞത് .
നിയമസഭാ രേഖക്കകത്തും പ്രഖ്യാപന രേഖ വന്നു.
വീണ്ടും അര്‍ഹര്‍ക്ക് എന്ന വാക്ക് ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം ആശങ്കയുണര്‍ത്തുന്നു.
2017 ഏപ്രില്‍ 5 മുതല്‍ 9 വരെ 5 സ്ഥലങ്ങളിലായി നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും 1905 പേരെ പട്ടികയില്‍പ്പെടുത്തിയതായി അന്നത്തെ ഡെപ്യൂട്ടി കളക്ടര്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് യാതൊരു കാരണവുമില്ലാതെ 287 ആയി വെട്ടി ക്കുറച്ചു.
ഈ സമയത്ത് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധന നടത്തി 76 പേരെ കൂടി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഭൂരിഭാഗം കുട്ടികളും പുറത്തായിരുന്നു.
ഇത്തരമൊരു സന്ദര്‍ഭത്തിലാണ് 2019 ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അമ്മമാര്‍ പട്ടിണി സമരം ആരംഭിച്ചത്.
മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉള്‍പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ചു ചേര്‍ക്കാം എന്നായിരുന്നു തീരുമാനം.
എന്നാല്‍ 18 വയസ്സില്‍ താഴെയുള്ള 511 കുട്ടികളെ പട്ടികയില്‍ പെടുത്തിയെങ്കിലും ബാക്കി വന്ന 1031 പേരുടെ കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തില്ല .
ഒഴിവാക്കപ്പെട്ട1031 ദുരിതബാധിതര്‍ക്ക് അര്‍ഹമായ അനുല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്മമാര്‍ സമരം ആരംഭിക്കുകയായിരുന്നു.
വിവിധങ്ങളായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ മാസങ്ങളോളം നടന്ന സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ എംഎല്‍എമാരും സമരപ്രതിനിധികളും ബന്ധപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ 1031 പേരെയും തിരിച്ചെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് നടന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചത്.
വര്‍ഷങ്ങളുടെ തുടര്‍ച്ചയുള്ള സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നല്‍കിയ
ഉറപ്പ് ദുരിത ബാധിതര്‍ക്ക് ലഭിക്കുക എന്നത് സ്വാഭാവിക നീതിയാണ്.
മേഡിക്കല്‍ പരിശോധനയടക്കം സകലവിധ നടപടിക്രമങ്ങളും കഴിഞ്ഞതിനു ശേഷം മാത്രമേ അന്തിമപട്ടികയില്‍ ഇടം കണ്ടെത്താനാവുമെന്നിരിക്കെ ആരെയും പട്ടികയില്‍ തിരുകി കേറ്റാനാവില്ല.
സമരം ചെയ്ത് അനര്‍ഹരെ പട്ടിക കയില്‍ പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതവും പ്രതിഷേധാര്‍ഹവുമാണ്.
2017 ലെ സുപ്രീം കോടതി വിധിയിലൂടെ എന്‍ഡോസര്‍ഫാന്‍ ദുരിതബാധിരുടെ ആധികാരികതയ്ക്ക് സംശയത്തിനിടയില്ല.
എന്‍ഡോസള്‍ഫാന്‍ ദുരന്തമേ നടന്നിട്ടില്ലെന്ന് ആണയിടുന്നവര്‍ കോടതി വിധിയെ മറിക്കാനാണ് നോക്കേണ്ടത്.
പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍
കെ. ബിന്ദു
തസിരിയ ചെങ്കള
സി. എച്ച്.കദീജ
പി. ഷൈനി
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍




