- മൊഗ്രാല്‍ പുത്തൂര്‍:* മകരമാസ കുളിരില്‍ ഇശലിന്റെ മധുരം പതിയെ സദസ്സില്‍ പെയ്തിറങ്ങി. മാപ്പിള പാട്ടിന്റെ ചരിത്രവും മധുരമുള്ള ഈരടികളും പാടിയും പറഞ്ഞും ലോക പ്രശസ്ത കാലിഗ്രാഫറും മാപ്പിള പ്പാട്ടു ചരിത്രകാരനുമായ ഖലീലുല്ലാഹ് ചെമ്മനാടും , മാപ്പിള പ്പാട്ടു ഗവേഷകനും ഗായകനുമായ യൂസുഫ് കട്ടത്തടുക്കയും പരിപാടിക്ക് നേതൃത്വം നല്കി.
തനിമ കലാ സാഹിത്യ വേദി മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി എച്ച് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ കുളിരിശല്‍ ,മാപ്പിളപ്പാട്ടിനെ പാടിയും പറഞ്ഞും ഒരു രാത്രി …. എന്ന പരിപാടി കുന്നില്‍ എട്രസ്സ് വില്ല ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ ആസ്വാദകര്‍ക്ക് മുന്നില്‍ കുളിരായി പെയ്തിറങ്ങി.
പരിപാടി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അലി ചേരങ്കൈ ആമുഖ ഭാഷണം നടത്തി. വിദ്യാഭ്യാസ പ്രവര്‍ത്തകനും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട എം.എ നജീബിനും , സാമൂഹ്യ പ്രവര്‍ത്തകന്‍ മഹിന്‍ കുന്നില്‍, കാരുണ്യ മേഖലയിലെ പ്രവര്‍ത്തകന്‍ അഷ്‌റഫ് എട്രസ്സ് വില്ല എന്നിവര്‍ക്ക് തനിമയുടെ ഉപഹാരം യഥാക്രമം പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. അബദുല്ല കുഞ്ഞി , ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മാഷിദ മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ ഷമീമ സിദ്ദീഖ് എന്നിവര്‍ നല്‍കി.
ഖലീലുല്ലാഹ് ചെമനാടിനും യൂസുഫ് കട്ടത്തടുക്ക ക്കമുള്ള സ്‌നേഹോപഹാരം തനിമ ട്രഷറര്‍ ബി.കെ. മുഹമ്മദ് കുഞ്ഞി സമ്മാനിച്ചു.
തനിമ കലാസാഹിത്യവേദി പ്രസിഡണ്ട് അബു ത്വാഇ സ്വാഗതവും കുന്നില്‍ സി എച്ച് ലൈബ്രറി & റീഡിംഗ് റൂം ജനറല്‍ സെക്രട്ടറി എം.എ നജീബ് നന്ദിയും പറഞ്ഞു




