കേരളത്തിന്റെ ഭാവിക്കായി ടീം യുഡിഎഫിന് പദ്ധതികളുണ്ട്:അത് ജനങ്ങളോട് പറയുകയാണ് പുതുയുഗ യാത്രയുടെ ലക്ഷ്യം.
-വി ഡി സതീശന്‍.
കുമ്പള.തുടര്‍ ഭരണത്തിലൂടെ കേരളത്തിന്റെ സര്‍വ്വ മേഖലകളേയും 10 വര്‍ഷം കൊണ്ട് നിശ്ചലമാക്കിയ ഇടതുമുന്നണി സര്‍ക്കാറിനെ താഴെ ഇറക്കി നൂറിലേറെ സീറ്റ് നേടി യുഡിഎഫ് ഭരണത്തിലേറുമ്പോള്‍ കേരളത്തിന്റെ ഭാവിക്കായി സമഗ്രമായ വികസന രൂപരേഖയോടെയാണ് മുന്നോട്ട് പോവുകയെന്നും, ഇത് ജനങ്ങളോട് പറയുകയാണ് പുതു യുഗ യാത്രയുടെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവും,ജാഥാ ക്യാപ്റ്റനുമായ വി ഡി സതീശന്‍ എംഎല്‍എ. കുമ്പളയില്‍ പുതുയുഗ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് ഉതകുന്ന ആരോഗ്യ- ഉന്നത വിദ്യാഭ്യാസ-ഗതാഗത വികസന രേഖ ടീം യുഡിഎഫിന്റെ കയ്യിലുണ്ട്.ഭാവി കേരളത്തെക്കുറിച്ചാ യിരിക്കും പുതുയുഗ യാത്രയിലുടനീളം ചര്‍ച്ച ചെയ്യപ്പെടുക.ഇതിനായി ജനങ്ങളുമായി സംവദിക്കും.യുഡിഎഫ് തയ്യാറാക്കിയ വികസന കാഴ്ചപ്പാട് കേരളത്തിന്റെ വളര്‍ച്ചയ്ക്കായി ഈ യാത്രയില്‍ മുന്നോട്ടുവയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
പുതുയുഗ യാത്ര കുമ്പളയില്‍ എഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു.കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി സ്വാഗതം പറഞ്ഞു.ജാഥ വൈസ് ക്യാപ്റ്റന്‍ പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ,കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ,കെ മുരളീധരന്‍ എംപി,എം കെ രാഘവന്‍ എംപി,ബെന്നി ബഹനാന്‍ എംപി,രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,കെ മുരളീധരന്‍ എംപി,കെ സുധാകരന്‍ എം പി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം,ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം എം ഹസ്സന്‍,കൊടിക്കുന്നില്‍ സുരേഷ് എംപി,എം കെ പ്രേമചന്ദ്രന്‍ എംപി, ഷാഫി പറമ്പില്‍ എംപി,ഘടകകക്ഷി നേതാക്കളായ ഷിബു ബേബി ജോണ്‍,പി ജെ ജോസഫ്,സി പി ജോണ്‍, എംഎല്‍എമാരായ പി വി അന്‍വര്‍,എ കെ എം അഷറഫ്,എന്‍ എ നെല്ലിക്കുന്ന്,മാത്യു കുഴല്‍നാടന്‍,എന്‍ ഷംസുദ്ദീന്‍,ചാണ്ടി ഉമ്മന്‍,പി സി വിഷ്ണുനാഥ്,മാത്യു കുഴല്‍നാടന്‍,കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യര്‍,അബിന്‍ വര്‍ക്കി,റെജി എം ജോണ്‍,എസി ബാലകൃഷ്ണന്‍, വികെ മിനിമോള്‍, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി,കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പികെ ഫൈസല്‍ തുടങ്ങിയ യുഡിഎഫിന്റെ നേതാക്കളുടെ പട തന്നെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.തിങ്ങി നിറഞ്ഞ സദസ്സില്‍ ആവേശത്താല്‍ വി ഡി സതീശനെ തോളിലെത്തി യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
ഫോട്ടോ:യുഡിഎഫ് പുതുയുഗ യാത്രയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എം എല്‍ എ സംസാരിക്കുന്നു.




