കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ 2025-26 വര്‍ഷത്തെ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ പെട്ട പദ്ധതിയായ പോഷക തോട്ടങ്ങള്‍ ഉണ്ടാക്കാനുള്ള കിറ്റിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു. വിഷരഹിത പച്ചക്കറി ഉത്പാദനത്തിനും അതിലൂടെ സമൃദ്ധമായ ആരോഗ്യ സമൂഹത്തെ സൃഷ്ടിക്കുവാനും 800 രൂപയുടെ തൈകള്‍, ജൈവവളം, ജൈവ നിയന്ത്രണോപാധികള്‍ തുടങ്ങിയവ സബ്‌സിഡിയില്‍ 300 രൂപക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ് പദ്ധതി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍ ദിവ്യ എം.കെ, കൃഷി ഫീല്‍ഡ് ഓഫീസര്‍ ശിവപ്രസാദ്, മറ്റു ജീവനക്കാര്‍ സംബന്ധിച്ചു
കാസര്‍കോട് നഗരസഭയില്‍ ന്യൂട്രിഷന്‍ ഗാര്‍ഡന്‍ കിറ്റ് വിതരണം നടത്തി




