വിജ്ഞാന സദസ്സ് നടത്തി

ബോവിക്കാനം:- കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം ബെള്ളിപ്പാടി മധു വാഹിനി ഗ്രന്ഥാലയം വികസന വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു.ലൈബ്രറി കൗണ്‍സില്‍ മുളിയാര്‍ പഞ്ചായത്ത് തല നേതൃ സമിതി കണ്‍വീനറും റിസോഴ്‌സ് പേഴ്‌സണുമായ പി കുഞ്ഞമ്പു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് യുവ പാല്‍ കര്‍ഷകന്‍ ബെള്ളിപ്പാടിയിലെ ഉണ്ണികൃഷ്ണനെ മെമൊന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ രാജേഷ് പി ജി അദ്ധ്യക്ഷത വഹിച്ചു. അംബിക ഇരിയണ്ണി,പി കരുണാകരന്‍,എം ലതിക എന്നിവര്‍ സംസാരിച്ചു. എം ശ്രീലയ കവിത ചൊല്ലി.എം ശ്രീലതിക സ്വാഗതവും ഇ പി അഭിനവ് നന്ദിയും പറഞ്ഞു.

Scroll to Top