സംസ്ഥാനത്ത് തൊട്ടാല്‍ പൊള്ളുന്ന വിലയിലേക്കാണ് സ്വര്‍ണം കുതിച്ച് കയറുന്നത്. ഇന്ന് ആദ്യമായി സ്വര്‍ണ വില പവന് 56000 എന്ന നിരക്കിലേക്ക് എത്തി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്ന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് കേരള വിപണിയില്‍ രേഖപ്പെടുത്തിയത്. ഇതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 56000 തൊട്ടത്. 55840 എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6980 എന്നതില്‍ നിന്നും 7000 ത്തിലേക്ക് എത്തുകയും ചെയ്തു.
22 കാരറ്റിന് സമാനമായ വര്‍ധനവ് സ്വാഭാവികമായും 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റിന് 168 രൂപയുടെ വര്‍ധനവോടെ പവന്‍ വില 61088 ലേക്ക് എത്തി. 60920 ആയിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഇന്നത്തെ ഗ്രാം വില 7636. 18 കാരറ്റിലേക്ക് വരുമ്പോള്‍ 128 രൂപയുടെ വര്‍ധനവോടെ പവന്‍ വില 45816 ലേക്ക് എത്തി. ഗ്രാം വില 5727.
സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ പവന് 53560 രൂപയിലുണ്ടായിരുന്ന വിലയാണ് ഇന്ന് 56000 ത്തിലേക്ക് എത്തിയത്. രണ്ടാം തിയതി 200 രൂപയുടെ ഇടിവോടെ സ്വര്‍ണ വില 53360 രൂപയിലേക്ക് എത്തിയിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും സമാനമായ നിരക്കിലായിരുന്നു വില്‍പ്പന. എന്നാല്‍ പിന്നീട് പടിപടിയായി വില ഉയര്‍ന്നു.
മാസത്തിലെ കുറഞ്ഞ വിലയും കൂടിയ വിലയും തമ്മിലുള്ള അന്തരം 2640 രൂപയുടേതാണ്. കേവലം 20 ദിവസങ്ങള്‍ക്കിടയിലാണ് ഇത്രയും രൂപ വര്‍ധിച്ചത് എന്നതാണ് ശ്രദ്ധേയം. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55000 കടന്നു. പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില വീണ്ടും ഉയരുകയായിരുന്നു.
കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. പലിശ നിരക്ക് കുറച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചു. ഇതാണ് കേരള വിപണയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലെ സംഘര്‍ഷവും സ്വര്‍ണ വില വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചെന്ന വിലയിരുത്തലുമുണ്ട്.