കാസര്‍കോട്: സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന പൊലിസിന് നന്ദി പറഞ്ഞ് സംഘാടക സമിതിയുടെ ഉപഹാരം ജില്ലാ പൊലിസ് മേധാവി വിജയഭാരത് റെഡ്ഡിക്ക് പാണക്കാട് സാബിഖലി തങ്ങള്‍ സമ്മാനിച്ചു. അച്ചടക്കമുള്ള വളണ്ടിയര്‍മാരാണ് സമ്മേളനത്തിന് നിയോഗിക്കപ്പെട്ടതെന്ന് വിജയഭാരത് റെഡ്ഡി പറഞ്ഞു. ഷുഹൈബ് തങ്ങള്‍, കുണിയ ഇബ്രാഹിം ഹാജി, റഷീദ് ബെളിഞ്ചം, ഹാരിസ് പള്ളിപ്പുഴ, മൊയ്തു നിസാമി കാലടി, സുറൂര്‍ പാപ്പിനിശേരി പങ്കെടുത്തു.
പടം) സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ജില്ലാ പൊലിസ് മേധാവി വിജയഭാരത് റെഡ്ഡിക്ക് സംഘാടക സമിതിയുടെ ഉപഹാരം പാണക്കാട് സാബിഖലി തങ്ങള്‍ സമ്മാനിക്കുന്നു




