എടനീര്‍ : ചെങ്കള പഞ്ചായത്തിലെ എടനീര്‍ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സ്വര്‍ണക്കമ്മല്‍ വീണു കിട്ടിയത്. സ്വര്‍ണ വില കുത്തനെ ഉയര്‍ന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടത് മുതല്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഉടമസ്ഥയായ സുബൈദ, യാദൃശ്ചികമായിട്ടാണ് ഇന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്നതിനിടെ ഈ സ്വര്‍ണക്കമ്മല്‍ കിട്ടിയത്, ഉടനെ തന്നെ സ്ഥലത്തിന്റെ ഉടമയെ അറിയിക്കുകയും അത് 9 മാസങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയ കമ്മലാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം തൊഴിലാളികള്‍ ഉടമയ്ക്ക് തിരികെ നല്‍കുകയായിരുന്നു. കിട്ടില്ല എന്ന് കരുതി അന്വേഷണം അവസാനിപ്പിച്ച് വിഷമത്തിലിരിക്കുമ്പോഴാണ് ഭാഗ്യദേവത തൊഴിലുറപ്പ് തൊഴിലാളികളുടെ രൂപത്തില്‍ വന്നത്. കളഞ്ഞു പോയ സ്വര്‍ണാഭരണം തിരികെ കിട്ടിയ സന്തോഷത്തിലാണ് സുബൈദ ഇപ്പോള്‍.
9 മാസങ്ങള്‍ക്ക് മുന്‍പ് കളഞ്ഞു പോയ സ്വര്‍ണകമ്മല്‍ ഉടമസ്ഥന് തിരിച്ചു നല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍.




