കാസര്‍ഗോഡ് : അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ കളനാട് സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി കോട്ട സംരക്ഷിക്കാന്‍ ജില്ലാ – സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി ആവശ്യപ്പെട്ടു.
ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ബിജെപി ജില്ലാ സെക്രട്ടറി കെ.ടി. പുരുഷോത്തമന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസന്‍ കീഴൂര്‍, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവന്‍ മണിയങ്ങാനം, സെക്രട്ടറി സൗമ്യ പത്മനാഭന്‍, ട്രഷറര്‍ രതീഷ് വി.എ, ചെമ്മനാട് വെസ്റ്റ് ഏരിയ പ്രസിഡണ്ട് രാജേഷ് കൈന്താര്‍, ചെമ്മനാട് വെസ്റ്റ് ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രമോദ് കീഴൂര്‍, ഹരീഷ് പള്ളിപ്പുറം എന്നിവര്‍ക്കൊപ്പം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എം.എല്‍. അശ്വിനി.
വിനോദസഞ്ചാരത്തിന് അനന്ത സാധ്യതകളുള്ള ചന്ദ്രഗിരി കോട്ട സംരക്ഷിക്കുന്നതിന് പകരം കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ് പ്രാദേശിക ഭരണകൂടങ്ങളും ജില്ലാ – സംസ്ഥാന ഭരണകൂടവും. ചന്ദ്രഗിരി കോട്ട അപകടത്തിലാകുന്ന വിധത്തില്‍ നൂറുകണക്കിന് ലോഡ് മണ്ണ് കടത്തിയിട്ടും തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന കളനാട് വില്ലേജ് ഓഫീസിലെ ബന്ധപ്പെട്ട അധികാരികള്‍ നിശബ്ദത പാലിക്കുകയായിരുന്നുവെന്ന് അശ്വിനി കുറ്റപ്പെടുത്തി.




