കാസര്‍ഗോഡ് : ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജന സംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ബലിദാനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു.
ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍. ഉദ്ഘാടനം ചെയ്തു.
ബിജെപി കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി കാസര്‍ഗോഡ് ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ബിജെപി ജില്ലാ സമിതി അംഗങ്ങളായ രാധാകൃഷ്ണ സൂര്‍ലു, രമേശ് കടപ്പുറം എന്നിവര്‍ സംസാരിച്ചു.




