കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഖരമാലിന്യ പരിപാലനത്തിനു വേണ്ടി അടുത്ത 5 വര്‍ഷങ്ങളിലേക്കുള്ള സമഗ്രമായ മാസ്റ്റര്‍ പ്ലാനിന് നഗരസഭ
കൗണ്‍സില്‍ അംഗീകാരമായി. കേരള സോളിഡ് വേസ്റ്റ് മാനെജ്മെന്റ് പ്രോജക്റ്റിന്റെ (KSWMP) നേതൃത്വത്തില്‍ തയ്യാറാക്കിയ പ്ലാന്‍ ഡെപ്യൂട്ടി ജില്ല കോര്‍ഡിനേറ്റര്‍ മിഥുന്‍ കൃഷ്ണനില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഏറ്റുവാങ്ങി. നഗരസഭയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ സ്വഭാവവും അളവും ശാസ്ത്രീയമായി പഠനം നടത്തുകയും അവ ശാസ്ത്രീയമായി പരിപാലിക്കുന്നതിനു ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹരിതകര്‍മ്മസേന വാതില്‍പ്പടിസേവനത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്ലാന്റിലെത്തിക്കുകയും അവിടെ നിന്ന് തരം തിരിച്ച് വിവിധ സംവിധാനങ്ങളിലേക്ക് കാര്യക്ഷമമായി കൊണ്ടുപോകുന്നതിനുമുള്ള വിശദമായ ട്രാന്സ്പോര്‍ട്ടേഷന്‍ പ്ലാന്‍ കൂടി പ്രസ്തുത മാസ്റ്റര്‍ പ്ലാനിന്റെ സവിശേഷതയാണ്. സര്‍ക്കുലര്‍ എക്കണോമി ശക്തിപ്പെടുത്തുന്നതിനും മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വരുമാനവര്‍ദ്ധനവിനുമുള്ള സ്‌കീമുകളും പ്ലാനിന്റെ ഭാഗമായി നഗരസഭയില്‍ അവതരിപ്പിക്കും.
ചടങ്ങില്‍ വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, KSWMP ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




