കാസര്‍കോട്: കാസര്‍കോട് നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ജല ഗുണനിലവാര പരിശോധനയുടെ (Water Quality Test ) ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹറുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ നൈമുന്നിസ, ഫിറോസ് അടുക്കത്ത്ബയല്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മധു എം.വി, സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ് എന്നിവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 9000 ജലസ്രോതസ്സുകളില്‍ നാല് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ 10 പരാമീറ്ററുകളുടെ പരിശോധന നടത്തി റിസല്‍ട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കും




