സാഹോദര്യത്തിന്റെ സന്ദേശവുമായി ചൗക്കി ജമാഅത് പള്ളി കമ്മിറ്റി ഭാരവാഹികളും വിശ്വാസികളും

ചൗക്കി : അപര വിദ്വേഷങ്ങള്‍ പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് സമൂഹത്തിന് മാതൃകയാവുകയാണ് ചൗക്കിയിലുള്ള ശ്രീ ഭഗവതി ക്ഷേത്രവും നൂറുല്‍ ഹുദാ ജുമാ മസ്ജിദും
ക്ഷേത്രത്തിലെ ഉത്സവത്തിന് സാഹോദര്യത്തിന്റെ സന്ദേശവുമായാണ് പള്ളി കമ്മിറ്റി ഭാരവാഹികളും വിശ്വാസികളും പങ്കെടുത്തത്

വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഈ ചടങ്ങ് മുറ തെറ്റാതെ ഇന്നും പരസ്പരം തുടര്‍ന്നുപോകുന്നു
കഴിഞ്ഞമാസം( ജനുവരി) പതിനെട്ടാം തീയതി ചൗക്കിയില്‍ പുതുതായി പണിത ജുമാമസ്ജിദിന്റെ ഉദ്ഘാടന ദിവസം ശ്രീ ഭഗവതി ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും അടക്കം നിരവധിപേര്‍ മസ്ജിദ് സന്ദര്‍ശിച്ച് സ്‌നേഹവും സൗഹൃദവും പങ്കിട്ടിരുന്നു

ഇത്തരം നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നാട് സാക്ഷിയാകുമ്പോള്‍ പൂത്തുലയുന്നത് ആ നാടിന്റെ സൗഹാര്‍ദവും സ്‌നേഹവും സാഹോദര്യവുമാണ്
ക്ഷേത്രോത്സവ സന്ദര്‍ശനത്തിന് ചൗക്ക നൂറുല്‍ ഹുദാ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അബ്ദു കെ കെ കാവുകോളി, ജനറല്‍ സെക്രട്ടറി ഷാഫി കെ കെ പുരം, ഭാരവാഹികളായ ഹമീദ് പടിഞ്ഞാറ്, കെ പി മുഹമ്മദ് കല്ലങ്കൈ, റഹ്‌മാന്‍ കന്യാപാടി, കരീം മയില്‍പാറ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കരീം ചൗക്കി, ഗഫൂര്‍ പേരാല്‍,മുസ്തഫ തോരവളപ്പ്, ജമാഅത്ത് അംഗങ്ങളായ മുഹമ്മദ് അഹമ്മദ് ഹാജി, ഷുക്കൂര്‍ മുക്രി, അഷ്‌റഫ് കുളങ്ങര, നിസാഫി കെ കെ പുറം, തുടങ്ങിയവര്‍ സന്ദര്‍ശിച്ചു
ജമാഅത്ത് കമ്മിറ്റിയെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുംഅംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു

Scroll to Top