59
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായിരുന്ന മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അതിജീവിത നല്‍കിയ ഹര്‍ജിയാണ് വിധി പറയാന്‍ മാറ്റിയത്. ജഡ്ജിയുടെ റിപ്പോര്‍ട്ട് റദ്ദാക്കി ഉന്നത പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം. അന്വേഷണത്തിന് കോടതി മേല്‍നോട്ടമുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.