ഉദുമ: കേരളത്തില്‍ ആദ്യമായാണ് കബഡിക്ക് ഒരു അക്കാദമി ഉദുമയില്‍ രൂപീകരിച്ചത്. ഉദുമ പഞ്ചായത്ത് കബഡി അക്കാദമിയുടെ ഉദ്ഘാടനം മണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം എഷ്യന്‍ ഗെയിംസ് കബന്ധി ഗോള്‍ഡ് മെഡലിസ്റ്റ് ജഗദീഷ് കുമ്പള് ദേശീയ കബഡി താരമായിരുന്ന അക്കാദമിയുടെ കോച്ചുമായ ഗിരീഷ് മുല്ലച്ചേരിക്ക് നല്‍കി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍, മറ്റ് ഭരണസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മധു മുതിയക്കാല്‍, ശ്രീധരന്‍ വയലില്‍, ഷൈനിമോള്‍, കെ ബി എം ശെരീഫ് കാപ്പില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും അക്കാദമി കണ്‍വീനറുമായ പള്ളം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോഗോ രൂപകല്‍പന ചെയ്ത മനോജ് മേഘയെ ചടങ്ങില്‍ ആദരിച്ചു.
ഉദുമ പഞ്ചായത്ത് കബഡി അക്കാദമി മണ്ഡലം എംഎല്‍എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു




