വടക്കന്‍ കേരളത്തിലെ പ്രശസ്ത തിടബ് നൃത്ത കലാകാരന്‍ തൃക്കണ്ണാട് ശ്രീ ഉപേന്ദ്ര അഗ്ഗിത്തായരെ ഊരാള സഭ ഇടനീര്‍ മഠത്തിലെ വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് ശ്രീ .ശ്രീ. ശ്രീ .ശ്രീ. സച്ചിദാനന്ദ ഭാരതി സ്വാമിജി ഷാലണിയിച്ച് ആദരിച്ചു . ഇരിവല്‍ രാംദാസ് വാഴുന്നവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ. വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരമപൂജ്യ ഓം ശക്തി ശ്രീ ദക്ഷിണാമൂര്‍ത്തി സ്വരൂപാനന്ദ (മഠാധിപതി ശ്രീ രാമകൃഷ്ണ സേവാ ജ്ഞാന യോഗേശ്വരമഠം എറണാകുളം)ശ്രീ .കെ .സി .മാനവര്‍മ്മ രാജ(കിണാവൂര്‍ കോവിലകം നീലേശ്വരം) ശ്രീ. ശ്രീകാന്ത് കാര ഭട്ടതിരി (പിലാത്തറ ശ്രീ രാഘവപുരം സഭായോഗം)ശ്രീ .കെ. കുഞ്ഞിമാധവന്‍ കനകത്തിടം(പ്രസിഡണ്ട് ,അഖില കേരള ക്ഷേത്ര ദേവസ്വം ഊരാള സഭ) ശ്രീ. മാടത്തില്‍ മല്ലിശ്ശേരി വാസുദേവന്‍ നമ്പൂതിരി (ജനറല്‍ സെക്രട്ടറി, അഖില കേരള ക്ഷേത്ര ദേവസ്വം ഊരാള സഭ)ശ്രീ.ഹരി പേര്‍ക്കുണ്ടില്‍ പെരിയമന വാദ്ധ്യാന്‍(ജനറല്‍ സെക്രട്ടറി രാഘവപുരം സഭായോഗം പിലാത്തറ) എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ നാല്പത് വര്‍ഷമായി ഉത്തര കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും, വിവിധ ക്ഷേത്രങ്ങളില്‍ തിടമ്പ് നൃത്തം നടത്തി പ്രസിദ്ധി നേടിയ കലാകാരനാണ് ശ്രീ ഉപേന്ദ്ര അഗ്ഗിത്തായ. ഇദ്ദേഹത്തിന്റെ കീഴില്‍ മകന്‍ ഉള്‍പ്പെടെ നിരവധി ശിഷ്യന്മാരും ഉണ്ട്.
തിടമ്പ് നൃത്ത കലാകാരന്‍ ഉപേന്ദ്ര അഗ്ഗിത്തായരെ ഊരാള സഭ ആദരിച്ചു




