ബസ് യാത്രക്കിടെ വീട്ടമ്മയുടെ3 പവന്‍ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു.

കാസര്‍കോട്: ബസ് യാത്രക്കിടെ വീട്ടമ്മയുടെ 3 പവനോളം വരുന്ന സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു. കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ ഉപ്പളയില്‍ നിന്നും കാസര്‍കോട്ടേക്ക് വരവെയാണ് സ്വര്‍ണ്ണ കരിമണിമാല നഷ്ടപ്പെട്ടത്. ഉപ്പള ബേക്കൂര്‍ സ്വദേശിനിയും ശ്രീധരന്റെ ഭാര്യയുമായ നളിനാക്ഷിയുടെ സ്വര്‍ണ്ണമാലയാണ് നഷ്ടമായത്.
ആരോഗ്യ പരിശോധനയ്ക്കായി കാസര്‍കോട്ടെ ആശുപത്രിയിലേക്ക് വന്നതായിരുന്നു നളിനാക്ഷി. ബസിറങ്ങി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടലില്‍ കയറിയപ്പോഴാണ് സ്വര്‍ണ്ണമാല നഷ്ടമായ വിവരം അറിഞ്ഞത്. സുരക്ഷ മുന്‍ നിര്‍ത്തി പേഴ്സിലായിരുന്നു വീട്ടമ്മ സ്വര്‍ണമാല സൂക്ഷിച്ചിരുന്നത്.
ടിക്കറ്റ് എടുക്കുവാന്‍
പണം പേഴ്സില്‍നിന്ന് എടുത്തപ്പോഴാകാം സ്വര്‍ണ്ണമാല നഷ്ടമായത് എന്നു കരുതുന്നു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ഈ മാല കണ്ടു കിട്ടുകയാണെങ്കില്‍
9846702359 എന്ന നമ്പറിലോ അല്ലെങ്കില്‍ കാസര്‍കോട് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെട്ടതാണ്.

സ്വര്‍ണമാല ഉടന്‍ കണ്ടു കിട്ടുന്നതിനായി എല്ലാവരും ഈ വാര്‍ത്ത ഷെയര്‍ ചെയ്യുക.

Scroll to Top