ചട്ടഞ്ചാല്‍: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ പുതു ചരിതം തീര്‍ക്കുകയാണ് എംഐസി . കഴിഞ്ഞ 30 വര്‍ഷമായി ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന എംഐസി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ നാനോന്‍മുഖ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നിറമേകാന്‍ എം ഐ സി റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു . എം. ഐ.സി ക്യാമ്പസിലെ വ്യത്യസ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠന നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കമ്പ്യൂട്ടര്‍ ലാബ്, ഓഡിയോ വിഷ്വല്‍ ലാബ്, ഡിജിറ്റല്‍ ലൈബ്രറി, സ്റ്റുഡിയോ, ട്രെയ്‌നിങ് ഹാള്‍, റിസോഴ്‌സ് ലാബ് തുടങ്ങി നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെട്ട വിപുലമായപദ്ധതിയാണ് ലേണിംഗ് റിസോഴ്‌സ് സെന്റര്‍.
ലേണിംഗ് റിസോഴ്‌സ് സെന്റര്‍ എസ്. വൈ. എസ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ലേഡീസ് പ്രയര്‍ ഹാളിന്റെ ഉല്‍ഘാടനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് യു എം അബ്ദുറഹ്‌മാന്‍ മൗലവിയും
നിര്‍വഹിച്ചു.
ലത്തീഫ് ഹാജി ഉപ്പള,ഇബ്രാഹിം ഹാജി കുണിയ , പാലക്കി കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ ഓരോ സെക്ഷനുകളുടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
പൊതു
പരിപാടിയോടനുബന്ധിച്ച് സ്ഥാപന ഭാരവാഹികളും സഹകാരികളും സംബന്ധിച്ച വെല്‍ വിഷേഴ്‌സ് മീറ്റില്‍ സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലമ്പാടി, എം. എസ്. തങ്ങള്‍ മദനി, മല്ലം സുലൈമാന്‍ ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി,ഇ അബൂബക്കര്‍ ഹാജി ജലീല്‍ കടവത്ത്, ടി. ഡി. കബീര്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.