നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് എവര്‍ഷൈന്‍ സ്‌കൂളിന്റെ സംഭാവന വിലപ്പെട്ടത്.

-വി പി അബ്ദുല്‍ ഖാദര്‍ ഹാജി.

മൊഗ്രാല്‍.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട താല്‍പര്യത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ കാലത്ത് തികച്ചും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് മൊഗ്രാലില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്ന എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രവര്‍ത്തണം ശ്ലാഘനീയമാണെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ഖാദര്‍ ഹാജി അഭിപ്രായപ്പെട്ടു. സ്‌കൂളിന്റെ 19-ആം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ സൗജന്യ ട്യൂഷന്‍ പദ്ധതി,നിര്‍ധന വിദ്യാര്‍ത്ഥികളുടെ ഫീസിലെ ഇളവ്, അനാഥരായ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കല്‍ എന്നിവ എവര്‍ഷൈന്‍ കോളേജിന്റെ മേന്മയാണെന്ന് വി പി അബ്ദുല്‍ഖാദര്‍ ഹാജി പറഞ്ഞു. ചടങ്ങില്‍ എം എ ഹമീദ് അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. കുമ്പള പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.മോട്ടിവേറ്റര്‍ വിജയന്‍ ശങ്കരം പാടി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എ എം സിദ്ദീഖ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ എവര്‍ ഷൈന്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനില്‍ റാങ്കുകള്‍ നേടിയ 15 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, ക്യാഷ് അവാര്‍ഡും, മെമെന്റോയും വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. കുട്ടികളോടൊപ്പം ആടിയും,പാടിയും വേദി പങ്കിട്ട് രസിപ്പിച്ച ഗായകനും, മോട്ടിവേറ്ററുമായ വിജയന്‍ ശങ്കരം പാടിയുടെ ക്ലാസ്സ് വേറിട്ടതായി.കുരുന്ന് കുട്ടികളുടെ ഒപ്പനയും,ഡാന്‍സും, കോല്‍ക്കളിയും പരിപാടിയെ വര്‍ണ്ണാഭമാക്കി.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജമീലാ- ഹസ്സന്‍,റിട്ട: ഹെഡ്മാസ്റ്റര്‍ എം മാഹിന്‍,സിദ്ദീഖലി മൊഗ്രാല്‍,ഹമീദ് പെര്‍വാഡ്,ടി എം ശുഹൈബ്,നാസര്‍ മൊഗ്രാല്‍,എം എ മൂസ,ടി കെ അന്‍വര്‍,സെഡ് എ മൊഗ്രാല്‍,സി എം ഹംസ,എംജിഎ റഹ്‌മാന്‍,മുഹമ്മദ് അബ്‌ക്കോ,റിയാസ് കരീം,കാദര്‍ മൊഗ്രാല്‍,പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്,എച്ച് എ കബീര്‍,മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍,ഹാരിസ് ബഗ്ദാദ്,മുര്‍ഷിദ് മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു. പരിപാടിക്ക് പ്രിന്‍സിപ്പാള്‍ സദീത, അധ്യാപകരായ സാഹിന,ബുഷ്‌റ, നൗഫിന,ഫര്‍സാന എന്നിവര്‍ നേതൃത്വം നല്‍കി.എഎം സിദ്ധീഖ് റഹ്‌മാന്‍ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ എവര്‍ഷൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്തൊമ്പതാം വാര്‍ഷികാഘോഷം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top