Home National ആറു വയസ്സുകാരിക്ക് രക്ഷകരായത് കുരങ്ങന്മാര്‍

ആറു വയസ്സുകാരിക്ക് രക്ഷകരായത് കുരങ്ങന്മാര്‍

by KCN CHANNEL
0 comment

യുപിയില്‍ ബലാത്സംഗശ്രമത്തില്‍ നിന്ന് 6 വയസുകാരിയെ കുരങ്ങന്മാര്‍ രക്ഷിച്ചു

ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ആറുവയസുകാരിയെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തി കുരങ്ങന്‍ കൂട്ടം. അക്രമയില്‍ നിന്ന് രക്ഷപ്പെട്ട യുകെജി വിദ്യാര്‍ത്ഥിനി, പിന്നീട് തന്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കുരങ്ങന്മാര്‍ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കുരങ്ങന്മാര്‍ എത്തി പ്രതിയെ ആക്രമിച്ചു. ഇതോടെ ഭയന്നുപോയ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതി പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മറ്റൊരു ഗ്രാമവാസിയാണെന്ന സംശയത്തിലാണ് പൊലീസ്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.

സെപ്റ്റംബര്‍ 20 ന് ബാഗ്പത്തിലെ ദൗല ഗ്രാമത്തിലാണ് സംഭവം. പോക്സോ നിയമ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്ന് പൊലീസ് പറഞ്ഞു.

You may also like

Leave a Comment