Home Kasaragod ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിച്ചു

ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിച്ചു

by KCN CHANNEL
0 comment

ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി കുണിയ കോളേജിന്റെയും ഡി.ടി.പി.സി കാസര്‍കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിച്ചു.

കുണിയ: കാസര്‍ഗോഡ് ജില്ലയില്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ രൂപപ്പെടുത്തുന്നതിനായി കുണിയ കോളേജും കാസര്‍ക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ബീച്ച്, ബാക്ക് വാട്ടര്‍, ഹെറിറ്റേജ്, സ്പിരിക്ച്വല്‍, കള്‍ച്ചറല്‍, റൂറല്‍, നേച്ചര്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ്, വെല്‍നസ് എന്നീ ടൂറിസം സര്‍ക്യൂട്ടുകളാണ് കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തത് .

കോണ്‍ക്ലേവില്‍ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ ,നാലകം ആയുര്‍ യോഗ വെല്‍നെസ്സ് ഹോം ഫൗണ്ടര്‍ അഡ്വ. എന്‍. കെ. മനോജ് കുമാര്‍,ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. സജിത കെ .വി , സൗത്ത് ഏഷ്യ ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് റീജണല്‍ കോര്‍ഡിനേറ്റര്‍ മഹാദേവന്‍ പരശുരാമന്‍, പൊലിക ഡയറക്ടര്‍ മനോജ് കുമാര്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട് എന്നിവര്‍ ടൂറിസം സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട വിവിധ വിശയങ്ങള്‍ അവതരിപ്പിച്ചു.മുന്നാട് പീപ്പിള്‍സ് കോളേജ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് മേധാവി മിസ്റ്റര്‍ പ്രസൂണ്‍ ജോണ്‍ മോഡറേറ്റര്‍ ആയിരുന്നു.

കുണിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഫായിസ് അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി അക്കാദമിക് ഡയറക്ടര്‍ യഹിയ യു. വി ഉദ്ഘാടനം ചെയ്തു. ബിബിഎ ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് മേധാവി ഡോ.ജോബി ജോര്‍ജ്, ബി.ബി.എ. അസി. പ്രൊഫസര്‍ ഐഡ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഘിച്ചു. ബി.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് ന്യൂസ് ലെറ്റര്‍ പരിപാടിയില്‍ റിലീസ് ചെയ്തു.

You may also like

Leave a Comment