പെരിയ : കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അഹിംസയാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വര പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ത്യാഗത്തിന്റെ പ്രതീകങ്ങളാണ്.
പ്രത്യയശാസ്ത്രത്തിനായി ജീവന്‍ നല്‍കിയ ശരത്‌ലാലും കൃപേഷും ത്യാഗത്തിന്റെ പ്രതീകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ശരത് ലാലിന്റെയും കൃപേഷിന്റെയും ഏഴാം രക്തസാക്ഷി ദിനത്തില്‍ ഡി.സി.സി. കല്യോട്ട് നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്, കെ.പി.സി.സി. സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, കെ.നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, യു.ഡി.എഫ്. ജില്ല കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, കര്‍ണാടക പി.സി.സി. ജനറല്‍ സെക്രട്ടറിയും കര്‍ണാടക സര്‍ക്കാരിന്റെ മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ടി.എം.ഷാഹിദ് തെക്കില്‍, കെ.പി.സി.സി. അംഗങ്ങളായ കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, പി.ജി.ദേവ്, അഡ്വ. കെ.കെ.രാജേന്ദ്രന്‍, ബി.പി.പ്രദീപ് കുമാര്‍, സാജിദ് മൗവ്വല്‍, എം.സി.പ്രഭാകരന്‍, അഡ്വ. എം.കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു.




