കാസര്‍കോട് : പരമ്പരാഗത തൊഴില്‍ ചെയ്യുന്ന സമുദായങ്ങളെ
ക്രീമിലെയറില്‍നിന്ന് ഒഴിവാക്കണമെന്ന ജസ്റ്റിസ് ആര്‍.എന്‍.പ്രസാദ് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഒ.ബി.സി. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഷൈബു ആവശ്യപ്പെട്ടു. ഒ.ബി.സി. മോര്‍ച്ച ജില്ലാ കമ്മിറ്റി പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് മുരളീധര യാദവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.വത്സരാജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വിജയന്‍ വറ്റിപ്പുറം, എന്‍.ബാബുരാജ്, പി.രമേശ്, ഗുരുപ്രസാദ് പ്രഭു, സുനില്‍ അനന്തപുരം, സുകുമാര കുദ്രെപാടി, ദയാനന്ദ കുമ്പള എന്നിവര്‍ സംസാരിച്ചു.




