29
ഭീമനടി മാങ്ങോട് ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനോടു ചേര്‍ന്നുകിടക്കുന്ന ഓവുചാലിനു സ്ലാബിടാത്തത് ദുരിതമാകുന്നു. കഴിഞ്ഞദിവസം മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഓടയില്‍വീണ് പരുക്കുപറ്റി. ഭീമനടി നര്‍ക്കിലക്കാട് ചിറ്റാരിക്കാല്‍ മരാമത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള സ്ലാബ് നീക്കം ചെയ്തുവെങ്കിലും എല്ലാ ഭാഗത്തും സ്ലാബിട്ട് മൂടിയില്ല.ഭീമനടി വിമല എല്‍പിസ്‌കൂള്‍, കോട്ടമല എംജിഎം യുപി സ്‌കൂള്‍, വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആശുപത്രി, പഞ്ചായത്ത് ഓഫിസ്, വില്ലേജ്, താലൂക്ക് എന്നിവിടങ്ങളിലെക്കുള്ള നിരവധി ആളുകള്‍ ബസ് കാത്തുനില്‍ക്കുന്ന കേന്ദ്രമാണിത്. അടിയന്തരമായി ഓടയ്ക്ക് സ്ലാബിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.