Home Entertainment നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്

നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്

by KCN CHANNEL
0 comment

കോഴിക്കോട്: കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളില്‍ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായി നല്‍കപ്പെടുന്ന നവരാത്രി സര്‍ഗോത്സവസമിതിയുടെ നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്ക്.ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട അവാര്‍ഡ് ഒക്ടോബര്‍ 12-ന് നടക്കുന്ന സംസ്‌കാരികസമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്ന് സമ്മാനിക്കും.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ. കുമാരന്‍, കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്ന് നവരാത്രി സര്‍ഗോത്സവസമിതി ഭാരവാഹികള്‍ അറിയിച്ചു.

You may also like

Leave a Comment