അനുഭവങ്ങള്‍ പങ്കുവെച്ച് ബി.എല്‍.ഒ സംഗമം; കുഡ്ലു ഗ്രൂപ്പിന്റെ കൂട്ടായ്മ ശ്രദ്ധേയമായി

അനുഭവങ്ങള്‍ പങ്കുവെച്ച് ബി.എല്‍.ഒ സംഗമം; കുഡ്ലു ഗ്രൂപ്പിന്റെ കൂട്ടായ്മ ശ്രദ്ധേയമായി

?മധുര്‍: തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിര്‍ണ്ണായക കണ്ണികളായ ബി.എല്‍.ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) മാരുടെ സേവനാനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി സംഘടിപ്പിച്ച സംഗമം വേറിട്ടതായി. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബി.എല്‍.ഒ മാരുള്ള കുഡ്ലു ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മധുര്‍ പഞ്ചായത്ത് കുടുംബശ്രീ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ?തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഉണ്ടായ വെല്ലുവിളികളും രസകരമായ അനുഭവങ്ങളും സംഗമത്തില്‍ പങ്കുവെച്ചു. വോട്ടര്‍ പട്ടിക പുതുക്കല്‍, എസ് ഐ ര്‍ ഫോം വിതരണവും ഡാറ്റ എന്‍ട്രി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും അനുഭവങ്ങളെ കുറിച്ചും രീതികളെക്കുറിച്ചും അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.
?കുഡ്ലു ഗ്രൂപ്പിലെ നിരവധി ബി.എല്‍.ഒ മാര്‍ പങ്കെടുത്ത ചടങ്ങില്‍ പരസ്പര സൗഹൃദം പുതുക്കാനും അനുഭവങ്ങള്‍ കൈമാറാനും സാധിച്ചു എന്നത് പരിപാടിയുടെ മാറ്റുകൂട്ടി. സ്‌നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്.

കുഡ്‌ലു വില്ലേജ് ഓഫീസര്‍ ജയ പ്രകാശ് ആചാര്യ ഉദ്ഘാടനം ചെയ്തു. ഹക്കീം കമ്പാര്‍, മുരളീധരന്‍, സുനന്ദ, പ്രിയ, നസീമ, ബീന കുമാരി, രാജേഷ് സംസാരിച്ചു

Scroll to Top