പൂക്കോയതങ്ങള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റി ന്റെ നേതൃത്വത്തില്‍,ആയിറ്റി വൃദ്ധ സദനത്തില്‍ ടി വി,വാട്ടര്‍ ടാങ്ക്,കസേരകള്‍ തുടങ്ങിയവ സംഭാവന നല്‍കി. എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടന്ന വൃദ്ധ സദനം സന്ദര്‍ശനത്തില്‍ അന്തേവാസികള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പി ടി എ, എന്‍ എസ് എസ് സംയുക്തമായി സാമ്പത്തികം സ്വരൂപിച്ച് ടി വി യും കസേരയും വാട്ടര്‍ ടാങ്ക് എന്നിവ കൊടുക്കാന്‍ സാധിച്ചത്.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഗോപിക്കുട്ടി കെവി ,പി ടി എ പ്രസിഡന്റ് നസീര്‍ തൃക്കരിപ്പൂര്‍,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബിജു പ്രമോദ് ബികെ ,മിയാസ്മജീദ് ഒ ടി ,സത്യ എം,,കാര്‍ത്തിക ടീച്ചര്‍,വളണ്ടിയര്‍ മാരായ ഹസ്‌ന ഹാരിസ്,ഫാത്തിമ,നൂറ,ഹിഷാം,മെഹ്റൂഫ്,ഹാഷിര്‍,അംജദ്,ഹംദാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൃദ്ധസദനത്തിലേക്ക് ടിവി, വാട്ടര്‍ ടാങ്ക്, കസേരകള്‍ തുടങ്ങിയവ സംഭാവന നല്‍കി




