‘സര്‍വ്വം എ ഐ മയം” മൊഗ്രാല്‍ ജി വിഎച്ച്എസ്എസ്ല്‍ പരിപാടി സംഘടിപ്പിച്ചു.

മൊഗ്രാല്‍. ജി.വി.എച്ച്.എസ്.എസ് മൊഗ്രാലില്‍ രക്ഷിതാക്കള്‍ക്കായി ‘സര്‍വം എഐ മയം”പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിലൂടെ രക്ഷിതാക്കള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ജി.വി.എച്ച്.എസ്.എ

പരിപാടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജെ ജയറാം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പഠനരംഗത്ത് സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസ്സിലാക്കി നല്‍കുന്നതിന് ഇത്തരം പരിപാടികള്‍ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,ഫാത്തിമ തസ്‌നീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തിലുള്ള ഡിജിറ്റല്‍ അറിവ് വളര്‍ത്തേണ്ടതിന്റെ ആവശ്യകത അവര്‍ ഓര്‍മ്മിപ്പിച്ചു.
നസ്‌റുല്‍ ഇസ്ലാം സ്വാഗതം ആശംസിക്കുകയും രമ്യ ടീച്ചര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വിദ്യാര്‍ത്ഥികളായ അംന ഫാത്തിമ, സയീം ഇയാസ്, അബൂബക്കര്‍ ഷമന്‍ എന്നിവര്‍ എഐ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ അവതരിപ്പിച്ചു. രക്ഷിതാക്കള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിലായിരുന്നു ക്ലാസുകള്‍,മികച്ച പ്രതികരണം ലഭിച്ചു.
പരിപാടിയില്‍ നിരവധി രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.

ഫോട്ടോ:മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്ല്‍ സംഘടിപ്പിച്ച ‘സര്‍വ്വം എ ഐ മയം”പരിപാടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജെ ജയറാം ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top