കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി റമദാന്‍ റിലീഫും,നൂറുല്‍ ഇസ്ലാം യതീംഖാനയിലേ കുട്ടികള്‍ക്കും , കാസറഗോഡ് സി എച്ച് സെന്റര്‍ ‘സ്‌നേഹവീട്ടിലും’നോമ്പ് തുറയും സംഘടിപ്പിക്കും

ആലംപാടി : കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ഈ പരിശുദ്ദ റംസാനില്‍ ഏറ്റവും അര്‍ഹദപ്പെട്ട കുടുംബംങ്ങള്‍ക്ക് റംസാന്‍ റിലീഫും’ നൂറുല്‍ ഇസ്ലാം യതീംഖാനയിലുള്ള കുട്ടികള്‍ക്കും , യതീംഖാന ക്യമ്പസില്‍ കാസറഗോഡ് സി എച്ച് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ സ്‌നേഹവീട്ടിലും’ ഒരു ദിവസത്തേ നോമ്പ് തുറയും സംഘടിപ്പിക്കാന്‍ കെഎംസിസി ജിസിസി കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു .കഴിഞ്ഞ ദിവസം കെഎംസിസി ജിസിസി കമ്മിറ്റി ഗ്രൂപ്പില്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ചെയര്‍മാന്‍ കാസി മുഹമ്മദ്
ഉല്‍ഘാടനം ചെയ്തു . കെഎംസിസി ജിസിസി വൈസ് ചെയര്‍മാന്‍മാര്‍ വൈസ് പ്രസിഡന്റ്മാര്‍ , ജോയിന്റ് സെക്രട്ടറിമാര്‍
മറ്റു കമ്മിറ്റി ഭാരവായികളും എക്‌സിക്യുട്ടീവ് അംഗങ്ങളും സംസാരിച്ചു.

ജനറല്‍ സെക്രട്ടറി റൗഫ് കാസി സ്വാഗതവും ട്രഷറര്‍ സത്താര്‍ പൊയ്യയില്‍ നന്ദിയും പറഞ്ഞു .

Scroll to Top