ദുബൈ കെ.എം.സി.സി. വെല്‍ഫേര്‍ സ്‌കീം ഫണ്ട് കൈമാറി

ദുബൈ കെ.എം.സി.സി. വെല്‍ഫേര്‍ സ്‌കീം ഫണ്ട് കൈമാറി

ദുബൈ: ദുബൈ കെ.എം.സി.സി. വെല്‍ഫയര്‍ സ്‌കീം അംഗത്തിനുള്ള ചികിത്സ ഫണ്ട് കെ.എം.സി.സി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷെകീല്‍ എരിയാലിന് കൈമാറി.

ദുബൈ കെ.എം.സി.സി വെല്‍ഫെയര്‍ സ്‌കീം അംഗങ്ങള്‍ നിശ്ചിത തുക അടച്ച് വെക്കുന്ന പദ്ധതിയാണ്. ആരോഗ്യ സംബന്ധമായ അടിയന്തര സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്ക് ചികിത്സാ ചെലവുകള്‍ക്ക് ക്ലെയിം ചെയ്യുന്നതിനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.

പദ്ധതിയുടെ വ്യവസ്ഥകള്‍ അനുസരിച്ച് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് അനുവദിച്ച തുകയാണിത്. ചടങ്ങില്‍ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. അംഗങ്ങളുടെ സാമൂഹിക സുരക്ഷയും ആരോഗ്യപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് വെല്‍ഫെയര്‍ സ്‌കീം ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Scroll to Top