സര്‍ക്കാര്‍ അംഗീകൃതപ്രീസ്‌കൂള്‍ ആയ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

തൃക്കരിപ്പൂര്‍/ കാസര്‍ഗോഡ് : സ്‌കോള്‍ കേരള ( സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ & ലൈഫ് ലോങ്ങ് എഡ്യുക്കേഷന്‍, കേരള സര്‍ക്കാര്‍ ) നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്‌സായ ഡിപ്ലോമ ഇന്‍ ചൈയില്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/ തതുല്യ കോഴ്‌സ് പാസായ 18-40 വയസ്സ് പ്രായമായവര്‍ക്ക് അപേക്ഷിക്കാം. ശിശു സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക്, ഗവണ്‍മെന്റ് അംഗീകൃത ‘പ്രീസ്‌കൂള്‍ , അംഗന്‍വാടികള്‍, ഡേ കെയര്‍ സെന്ററുകള്‍ ബാലവാടികള്‍ ക്രെച്ച് സെന്ററുകള്‍ 1 നഴ്‌സറി എല്‍.കെ.ജി യു.കെ.ജി, കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂളുകള്‍ സ്‌പെഷ്യല്‍ കെയര്‍ സെന്ററുകള്‍, സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു പരിപാലന കേന്ദ്രങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിശു പരിപാലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കാനുള്ള യോഗ്യത കോഴ്‌സാണിത്. കോഴ്‌സിന്റെ കാലാവധി 6 മാസമാണ്. ജില്ലയിലെ പഠനകേന്ദ്രം ജി എം വി എച്ച് എസ് എസ് തളങ്കരയാണ് . 6 മാസത്തെ ക്ലാസുകള്‍ നടക്കുന്നത് പൊതു അവധി ദിവസങ്ങളിലാണ്. കോഴ്‌സിന്റെ ഗവണ്‍മെന്റ് ഫീസ് 4000 രൂപയാണ്. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി 18-03-2026 വരെയും 100 രൂപ പിഴയോടെ 30-03-2026 വരെയും ഫീസ് അടച്ച് റജി ചെയ്യാവുന്നതാണ്. നിലവില്‍ വിവിധ വകുപ്പുകളില്‍ ആയമാരായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഠന കേന്ദ്രവുമായി04994 226460 എന്ന നംപറില്‍ ബന്ധപ്പെടാം

Scroll to Top