Home Kerala തിരൂരില്‍ 59കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

തിരൂരില്‍ 59കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

by KCN CHANNEL
0 comment

മലപ്പുറം: മധ്യവയസ്‌കയെ പീഡിപ്പിച്ച 38 കാരന് തടവ് ശിക്ഷ. 59കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 40,000 പിഴയും ശിക്ഷ വിധിച്ചത്. തിരൂര്‍ തെക്കന്‍ അന്നാര പുളിങ്കുന്നത്ത് അര്‍ജുന്‍ ശങ്കറി(38)നെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി പത്തിന് പുലര്‍ ച്ചെ 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാവ് 59കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡജ് റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന അബ്ദുള്‍ ബഷീ ര്‍, പി.കെ. പത്മരാജന്‍, ടി.പി. ഫര്‍ഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

മറ്റൊരു സംഭവത്തില്‍ നിലമ്പൂരില്‍ ബന്ധുക്കളോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിന് നാല് വയസുകാരിയായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നല്‍കിയ ആള്‍ക്ക് കോടതി ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ചാലിയാര്‍ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപ്പാടം പാറയില്‍ അബ്ദുല്‍ കലാം (41) എന്നയാള്‍ക്കെതിരെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ. പി ജോയ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പരാതിയില്‍ വഴിക്കടവ് പൊലിസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചതിലാണ് വ്യാജ പരാതിയാണെന്ന് തെളിഞ്ഞത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസവും ഒരാഴ്ചയും അധിക സാധാരണ തടവ് അനുഭവിക്കണം.

You may also like

Leave a Comment