മൊഗ്രാല്‍.മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അറബി ഹാജി തങ്ങള്‍ മഖാം ഉറൂസ് 2026 ഏപ്രില്‍ 1 മുതല്‍ 6 വരെയായി സംഘടിപ്പിക്കാന്‍ ജമാഅത്ത് കമ്മിറ്റിയുടെയും,മഹല്ല് നിവാസികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഉറൂസിനോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കേരളക്കരയിലെ പ്രഗല്‍ഭരായ പ്രഭാഷകര്‍ സംബന്ധിക്കും.ഉറൂസ് പരിപാടിയോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സാംസ്‌കാരിക സദസ്സ്, മതസൗഹാര്‍ദ്ദ സമ്മേളനം, തനിമയാര്‍ന്ന മാപ്പിള കലകളുടെ അവതരണം(ദഫ് മുട്ട്,കോല്‍ക്കളി) മജ്ലിസുന്നൂര്‍, പ്രാര്‍ത്ഥനാ സദസ്സ് എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി ജമാഅത്ത് പ്രസിഡണ്ട് കെ എം അബ്ദുല്ല കുഞ്ഞി സ്പിക് ചെയര്‍മാനായി 101 അംഗ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു.
യോഗം സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡണ്ട് കെഎം അബ്ദുള്ളകുഞ്ഞി സ്പിക്ക് അധ്യക്ഷത വഹിച്ചു.ഖത്തീബ് അബ്ദുല്‍ റഹ്‌മാന്‍ ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി വിപി അബ്ദുല്‍ഖാദര്‍ ഹാജി സ്വാഗതം പറഞ്ഞു.
ജനറല്‍ സെക്രട്ടറി ബി എന്‍ മുഹമ്മദലി,ട്രഷറര്‍ ഇബ്രാഹിം കൊപ്പളം, വൈസ് പ്രസിഡണ്ട് ടി എം ശുഹൈബ്,എം ഖാലിദ് ഹാജി, സിറാജുല്‍ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,വലിയ ജുമാമസ്ജിദ് കമ്മിറ്റി അംഗങ്ങളായ സി എം ഹംസ,എംജിഎ റഹ്‌മാന്‍, ബി വി അബ്ദുല്‍ ഹമീദ് മൗലവി,ബി കെ അന്‍വര്‍ കൊപ്പളം,എം എം റഹ്‌മാന്‍,ആരിഫ് എന്‍ജിനീയര്‍, അഷ്‌റഫ് പെര്‍വാട്, സിദ്ദീഖ് ചെടേക്കാല്‍, ജുമാമസ്ജിദ് മുഅദ്ദിന്‍ അബൂബക്കര്‍ ഹാഷ്മി,വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഫോട്ടോ:ഉറൂസിന് ഒരുങ്ങുന്ന മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദും, വലിയുള്ളാഹി അറബി ഹാജി തങ്ങള്‍ മഖാമും.




