മര്‍കസ് മൈമന്‍ വിദ്യാര്‍ത്ഥിക്ക് യാത്രയയപ്പ് നല്‍കി

മര്‍കസ് മൈമന്‍ വിദ്യാര്‍ത്ഥിക്ക് യാത്രയയപ്പ് നല്‍കി മൊഗ്രാല്‍ പുത്തൂര്‍ :കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് താഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററിലെ വിദ്യാര്‍ത്ഥിയായ ഫിറാസ് അബ്ദുല്‍ റഹ്‌മാന്‍ ഇഹ്‌സാനിക്ക് പഠനാവശ്യാര്‍ത്ഥം ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്തിലേക്ക് യാത്ര തിരിക്കുന്നതിനോടനുബന്ധിച്ച് മര്‍കസ് മൈമന്‍ യാത്രയയപ്പ് നല്‍കി. മര്‍കസ് മൈമന്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഹകീം ഹാജി മഠത്തില്‍ ഉദ്ഘാടനം ചെയ്തു.സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ റസാഖ് സഖാഫി,ഫാറൂഖ് ഹികമി,സയ്യിദ് ബദറുദ്ദീന്‍ അല്‍ ഹികമി,ജവാദ് അഹ്‌മദ് റസ്വി തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.സ്ഥാപനത്തിന്റെ അഭിമാനമായി ഉയരാന്‍ സാധിക്കട്ടെയെന്നും ആശംസകള്‍ നേര്‍ന്നു.ഫിറാസ് അബ്ദുല്‍ റഹ്‌മാന്‍ ഇഹ്‌സാനിക്ക് സ്ഥാപന ഭാരവാഹികള്‍ ഉപഹാരം നല്‍കി ആദരിച്ചു.

Scroll to Top