Saturday, December 21, 2024
Home Kerala ‘മാലിന്യമുക്തം നവകേരളം’; സംസ്ഥാന വ്യാപക മാലിന്യ നിര്‍മാര്‍ജ്ജന ക്യാമ്പയിന് തുടക്കമിട്ട് മുഖ്യമന്ത്രി

‘മാലിന്യമുക്തം നവകേരളം’; സംസ്ഥാന വ്യാപക മാലിന്യ നിര്‍മാര്‍ജ്ജന ക്യാമ്പയിന് തുടക്കമിട്ട് മുഖ്യമന്ത്രി

by KCN CHANNEL
0 comment

ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന വ്യാപക മാലിന്യ നിര്‍മാര്‍ജ്ജന ക്യാമ്പയിന് തുടക്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇന്നു തുടക്കമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രചരണം വിജയിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനവും സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പദ്ധതി 2024 മാര്‍ച്ച് മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, സി കെ സി എല്‍, കെ എസ് ഡബ്ല്യു എം പി, കുടുംബശ്രീ മിഷന്‍ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ ക്യാമ്പയിനാണ് ഏറ്റെടുത്തത്. അതിവേഗത്തില്‍ നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഉയര്‍ന്ന ജനസാന്ദ്രതയുള്ള നാടാണ് കേരളം. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനുമായി നടത്തിയ പല ഇടപെടലുകളും ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്നാരംഭിച്ച സംസ്ഥാന വ്യാപക മാലിന്യ നിര്‍മാര്‍ജ്ജന ക്യാമ്പയിന്‍ നാം തീര്‍ത്ത മാതൃകക്ക് കൂടുതല്‍ കരുത്തേകട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You may also like

Leave a Comment