നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ തൈകടപ്പുറം ബീച്ചില്‍ മെഗാ ശുചീകരണ യജ്ഞം നടത്തി
സ്വചത ഹി സേവ കാമ്പയിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കാസര്‍കോടിന്റെ നേതൃത്വത്തില്‍ നീലേശ്വരം നഗരസഭ, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ്്, ചായോത്ത് ജി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജീവന്‍ധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പടിഞ്ഞാറ്റം കൊഴുവല്‍, സ്നേഹതീരം കൂട്ടായ്മ എന്നിവരുടെ അഭിമുഖ്യത്തില്‍ തൈകടപ്പുറം ബീച്ച് പരിസരത്ത് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാജ്യത്ത് ഉടനീളം തെരഞ്ഞെടുക്കപ്പെട്ട 77 കടലോര ജില്ലകളില്‍ നെഹ്റു യുവകേന്ദ്ര യുടെ നേതൃത്വത്തില്‍ ഇന്ന് തീരദേശ് ശുചീകരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
400 ഓളം മൈ ഭാരത് വോളന്റിയര്‍മാര്‍ പങ്കെടുത്ത പരിപാടി നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ജില്ലയില്‍ നടത്തിവന്ന ശുചീകരണം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലത, നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ നിബിന്‍ ജോയ്, ഡോ. കെ.വി വിനീഷ് കുമാര്‍, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുമലത, വാര്‍ഡ് മെമ്പര്‍മാരായ ശശികുമാര്‍, ബാബു, ചായോത്ത് ജി എച് എസ് എസ് എസ് പി സി സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍, ജീവന്‍ ധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പ്രതിനിധി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാനൂറോളം മൈ ബാരത് വോളണ്ടിയര്‍മാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. പരിപാടിയില്‍ നഗരസഭ അധ്യക്ഷ ടി.വി ശാന്ത സുചിത്ര പ്രതിജ്ഞ്ന ചൊല്ലികൊടുത്തു.